പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളെ കൊണ്ട് കാറ്റടിപ്പിച്ച് സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പ്രതിയെ ചവിട്ടി വീഴ്ത്തി മാസ്സായി മലയാളി പെണ്‍കുട്ടി

പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളെ കൊണ്ട് കാറ്റടിപ്പിച്ച് സ്വകാര്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കൊച്ചി നായത്തോട് പതിക്കക്കുടി രതീഷ് ചന്ദ്രന്‍(40) ആണ് അറസ്റ്റിലായത്.

ഇരുചക്രവാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിക്കുന്ന ജോലിക്കാരനാണ് പ്രതി രതീഷ്. സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളെ കൊണ്ട് കാറ്റടിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ ക്യാമറ ഓണാക്കി വച്ച് സ്വകാര്യഭഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുകയുമായിരുന്നു.

ഫോണ്‍ പിടിക്കുന്നതില്‍ സംശയം തോന്നിയ പെണ്‍കുട്ടി മൊബൈല്‍ ഇയാളുടെ കയ്യില്‍ നിന്നും തട്ടിപ്പറിച്ച് പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങള്‍ കാണുകയും ഫോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

ഫോണ്‍ കൈക്കലാക്കുന്നതിനിടെ പെണ്‍കുട്ടിയെ ഇയാള്‍ കാലില്‍ പിടിച്ചുവീഴ്ത്തി ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഇയാളെ ചവിട്ടിവീഴ്ത്തി മതില്‍ ചാടിക്കടന്ന് ഫോണ്‍ തന്റെ പിതാവിനെ ഏല്‍പ്പിക്കുകയായിരുന്നു. ഫോണ്‍ പരിശോധിച്ചതോടെ നിരവധി പെണ്‍കുട്ടികളുടെ സമാന ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും പരാതി നല്‍കുകയുമായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് രതീഷിനെ അറസ്റ്റ് ചെയ്യ്തു. ചോദ്യം ചെയ്യലില്‍ ഇത് ഈയാളുടെ സ്ഥിരം പണിയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here