തോറ്റത് ടീമില്‍ ദളിതര്‍ ഉള്ളതിനാല്‍; ഹോക്കിതാരം വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ ജാതി അധിക്ഷേപം

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ തോറ്റത് ടീമില്‍ ദളിതര്‍ ഉള്ളതുകൊണ്ടാണെന്ന തരത്തില്‍ ഹോക്കിതാരം വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ ജാതി അധിക്ഷേപം. വന്ദന കട്ടാരിയയുടെ ഹരിദ്വാറിലെ റോഷ്നബാദ് ഗ്രാമത്തിലുള്ള കുടുംബത്തിന് നേരെയാണ് ജാതീയമായ അധിക്ഷേപമുണ്ടായത്.

ദളിതര്‍ ടീമിലുള്ളതുകൊണ്ടാണ് ഇന്ത്യ തോല്‍ക്കാന്‍ കാരണം എന്നുപറഞ്ഞുകൊണ്ടായിരുന്നു് അധിക്ഷേപം. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ അതേ ഗ്രാമത്തിലെ 2 പേര്‍, താരത്തിന്റെ വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആഘോഷിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കുടുംബത്തെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്നും കട്ടാരിയയുടെ സഹോദരന്‍ ശേഖര്‍ പ്രമുഖ ദേശീയമാധ്യമത്തോട് പറഞ്ഞു.

‘കളി കഴിഞ്ഞയുടനെ പടക്കം പൊട്ടുന്ന ശബ്ദമാണ് കേട്ടത്. പുറത്തിറങ്ങിനോക്കിയപ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിലെത്തന്നെ 2 മേല്‍ജാതിക്കാര്‍ അവിടെ പടക്കം പൊട്ടിച്ച് തോല്‍വി ആഘോഷിക്കുന്ന കാഴ്ചയാണ് കണ്ടത്. ഞങ്ങള്‍ക്ക് നേരെ ജാതി അധിക്ഷേപവും ഉണ്ടായി. ഒരുപാട് ദളിതര്‍ ടീമിലുള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റത് എന്നു പറഞ്ഞു കൊണ്ടാണ് അവര്‍ അധിക്ഷേപിച്ചതെന്നും ശേഖര്‍ പറഞ്ഞു.

ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരങ്ങലുടെ വിവരങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ടത് ഇവരുടെ ജാതിയായിരുന്നു. പി വി സിന്ധുവിന്റെ അടക്കം ജാതി തെരഞ്ഞവരില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലായിരുന്നു. ജന്മനാടായ ആന്ധ്രയില്‍ നിന്നുതന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ പി വി സിന്ധുവിന്റെ ജാതി തെരഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News