എൻജിനീയറിങ് – ഫാർമസി പ്രവേശന പരീക്ഷ പൂര്‍ത്തിയായി 

എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള പരീക്ഷ കർശന കോവിഡ് മാനദണ്ഡങ്ങളോടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളിൽ പൂർത്തിയാക്കി. പേപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷ എഴുതിയത് 98621 പേരാണ്. ഹാജരായത് അപേക്ഷകരിൽ 91.66 ശതമാനം പേർ. പേപ്പർ രണ്ട് (കണക്ക്) എഴുതിയത് 73943 പേരാണ്.

അപേക്ഷകരിൽ 88.77 ശതമാനം പേർ ഹാജരായി. ഫാർമസി കോഴ്സ് പ്രവേശനത്തിന് പേപ്പർ ഒന്ന് മാത്രമാണ് എഴുതേണ്ടത്. എൻജിനീയറിങ് പ്രവേശനത്തിന് രണ്ട് പേപ്പറും എഴുതിയവരെയാണ് പരിഗണിക്കുക. ഡൽഹി പരീക്ഷ കേന്ദ്രത്തിൽ പേപ്പർ ഒന്ന് 250ഉം പേപ്പർ രണ്ട് 233 പേരും എഴുതി.

മുംബൈയിൽ141 പേർ പേപ്പർ ഒന്നും 128 പേർ പേപ്പർ രണ്ടും പരീക്ഷകൾ എഴുതി. 337 പേർ ദുബൈ കേന്ദ്രത്തിൽ പേപ്പർ ഒന്നും 276 പേർ പേപ്പർ രണ്ടും പരീക്ഷകൾ എഴുതി. കേരളത്തിലെ 415 കേന്ദ്രങ്ങളിൽ 97893 പേർ പേപ്പർ ഒന്നും 73306 പേപ്പർ രണ്ടും പരീക്ഷകൾ എഴുതി. വിവിധ ജില്ലകളിലായി കൊവിഡ് പോസിറ്റീവായ 234 പേരും ക്വാറൻറീനിലുള്ള 248 പേരും പരീക്ഷ എഴുതി.

തെർമൽ സ്കാനർ പരിശോധനയിൽ ശരീരോഷ്മാവ് ഉയർന്നവരായി കണ്ടെത്തിയ 20 പേരെയും കർശന നിയന്ത്രണങ്ങളോടെ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇത്തവണ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത് തിരുവനന്തപുരം ജില്ലിലാണ്. 12363 പേർ പേപ്പർ ഒന്നും 9212 പേപ്പർ രണ്ടും പരീക്ഷകൾ എഴുതി.

മലപ്പുറത്ത് 11308 പേർ പേപ്പർ ഒന്നും 7257 പേർ പേപ്പർ രണ്ടും പരീക്ഷകൾക്ക് ഹാജരായി. മറ്റ് ജില്ലകളിൽ പരീക്ഷ എഴുതിയവർ പേപ്പർ ഒന്ന്, രണ്ട് ക്രമത്തിൽ കൊല്ലം 10405, 7762, ആലപ്പുഴ 6495, 4662, പത്തനംതിട്ട 3368, 2590, കോട്ടയം 5346, 4129, ഇടുക്കി 1851, 1367, എറണാകുളം 9943, 8252, തൃശൂർ 9265, 7319, പാലക്കാട് 5989, 4460, കോഴിക്കോട് 9915, 7162, വയനാട് 1817, 1242, കണ്ണൂർ 7488, 6059, കാസർകോട് 2339, 1833.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News