സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: കോഴിക്കോടെത്തി വിവരങ്ങള്‍ ശേഖരിച്ച് എന്‍ ഐ എ

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എന്‍ ഐ എ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.

ബംഗളുരുവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിനു ശക്തമായ തെളിവ് ലഭിച്ചാല്‍ റിപ്പോര്‍ട്ടില്‍ എന്‍ ഐ എ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് സാധ്യത. ബംഗളുരുവിലുള്ള കോഴിക്കോട് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News