ഗംഭീര നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് മുംബൈ പൊലീസ്

ഗംഭീര നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയെ കീഴടക്കി മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍. നൈഗോണ്‍ പോലീസ് സ്റ്റേഷനിലെ അമോല്‍ യശ്വന്ത് കാംബ്ലിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.

അപ്പു രാജ എന്ന ചിത്രത്തിലെ ‘ആയാ ഹേന്‍ രാജാ’ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു ചുവടുകള്‍ വച്ചത്. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ വളരെ പെട്ടന്ന് തന്നെ വൈറലായി. പ്രമുഖരടക്കം ഒട്ടനവധിപേര്‍ അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നു.

2004 ലാണ് കാംബ്ലി പൊലീസ് സേനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ നൃത്തത്തോട് താല്‍പര്യമുണ്ടായിരുന്നു. സഹോദരന്‍ നൃത്ത സംവിധായകന്‍ ആയിരുന്നുവെന്നും അദ്ദേഹത്തോടൊപ്പം ഏതാനും പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നും കാംബ്ലി പറയുന്നു. പൊലീസില്‍ എത്തിയതോടെ തിരക്കുകള്‍ ഏറി. എന്നിരുന്നാലും വാരാന്ത്യങ്ങളില്‍ സമയം കിട്ടുമ്പോള്‍ നൃത്തപരിശീലനത്തിന് സമയം കണ്ടെത്തുമെന്ന് കാംബ്ലി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News