സിപിഐ എം കേന്ദ്ര കമ്മറ്റി യോഗം  ഇന്ന് ആരംഭിക്കും

മൂന്ന് ദിവസത്തെ സിപിഐഎം  കേന്ദ്ര കമ്മറ്റി യോഗം  ഇന്ന് ആരംഭിക്കും. കേരളം  ബംഗാൾ  അടക്കമുള്ള  നിയമസഭ  തെരഞ്ഞെടുപ്പ് അവലോകനമാണ് കേന്ദ്ര കമ്മറ്റിയുടെ പ്രധാന അജണ്ട.

തെരഞ്ഞെടുപ്പ്  അവലോകന റിപ്പോർട്ടിന്മേൽ തുടർ ചർച്ചകൾ  ഓൺലൈനിൽ ചേരുന്ന സി സി യോഗത്തിൽ ഉണ്ടാകും. ഇതിന് പുറമേ  പാർട്ടി കൊണ്‍ഗ്രസിന് മുൻപായുള്ള സമ്മേളനങ്ങളുടെ  സമയക്രമം  യോഗത്തിൽ  തീരുമാനിക്കും.

പാർട്ടികോൺഗ്രസ് അടുത്ത ഏപ്രിലിൽ തന്നെ നടത്താനാണ് ആലോചന. നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങൾ പെഗാസസ് വിവാദം, കർഷക  പ്രക്ഷോഭം  എന്നിവയും യോഗത്തിൽ  ചർച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here