രാജ്യത്ത് വീണ്ടും കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകൾ; 44,643 പേർക്ക് രോഗം

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്നലെ 44,643 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 464 പേർക്ക് കഴിഞ്ഞ ദിവസം ജീവൻ നഷ്ടപ്പെട്ടു.

41,096 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 4,14,159 പേർ നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്‌. തുടർച്ചയായ 11-ാം ദിവസവും രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്.

നിലവിൽ  പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനമാണ്. ഇത് വരെ 49.53 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News