അതാണ് മമ്മൂട്ടിയുടെ “സിറ്റി”:ജോൺ ബ്രിട്ടാസ്

അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസയറിയിച്ച് ജോൺ ബ്രിട്ടാസ് എം പി

മമ്മൂക്കയെ(മമ്മൂട്ടി) കുറിച്ച് ഞാനെന്തെങ്കിലും എഴുതിയാൽ അതിൽ ഒരുപാട് അനൗചിത്യമുണ്ടാകും. ദിവസേനയെന്നോണം ബന്ധപ്പെടുന്ന ഒരു വ്യക്തിയെക്കുറിച്ച് എഴുതുക എന്നത് വളരെ പ്രയാസമുള്ള കാര്യം കൂടിയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി എനിക്ക് മമ്മൂക്കയെ നന്നായി അറിയാം. സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും സംസാരിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ അഭിനയകലയുടെ അഞ്ച് പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ എന്താണ് എഴുതേണ്ടതെന്ന് എനിക്ക് നിശ്ചയമില്ല എന്നതാണ് യാഥാർഥ്യം.

മമ്മൂക്ക എന്ന നടനെകുറിച്ച് സമസ്ത പ്രതലങ്ങളിൽ നിന്നുമുള്ള ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ദിവസേന എന്നോണം പ്രവഹിക്കുന്നുണ്ട്. ആ മേഖലയിൽ എന്നേക്കാൾ എത്രയോ ഗ്രാഹ്യമുള്ള വ്യക്തികളാണ് ഈ വിഷയത്തെ സമ്പുഷ്ടമാക്കുന്നത്.

ഞാൻ മനസിലാക്കിയ മമ്മൂക്കയുടെ ഒരു പ്രത്യേകത പറയാം. അനുഭവപാടവം ഏറെ ഉണ്ടെങ്കിലും നൂറുനൂറ് വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൗതുകത്തിന്റെ പുതിയ വിഹായസ്സുകൾ തുറന്നിടുന്നതാണ് മമ്മൂക്കയെ ശ്രദ്ധേയനാകുന്നത്. പുതിയ കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ‘ക്യൂരിയോസിറ്റി’…… അതാണ് മമ്മൂട്ടിയുടെ “സിറ്റി”. മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News