ആമസോണും റിലയന്‍സും തമ്മിലുള്ള നിയമപ്പോരാട്ടത്തില്‍ ആമസോണിനു അനുകൂലമായി വിധിച്ച് സുപ്രീം കോടതി

ആമസോണ്‍ – ഫ്യൂച്ചര്‍ റീട്ടെയില്‍ – റിലയന്‍സ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ആമസോണിന് അനുകൂല ഉത്തരവ്. സിംഗപ്പൂരിലെ എമര്‍ജന്‍സി ആര്‍ബിട്രേറ്ററില്‍ നിന്ന് ആമസോണ്‍ നേടിയ അനുകൂല ഉത്തരവ് ഇന്ത്യയില്‍ നടപ്പാക്കാമെന്ന് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഫ്യൂച്ചര്‍ റീട്ടെയില്‍, റിലയന്‍സുമായുള്ള ആസ്തി വില്‍പന കരാറുമായി മുന്നോട്ട് പോകുന്നത് തങ്ങളുമായുള്ള കരാറിന്റെ ലംഘനമാണെന്നാണ് ആമസോണിന്റെ നിലപാട്. 2019 ഡിസംബറില്‍ ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ പ്രമോട്ടര്‍മാരായ ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയിരുന്നു.

ഇതിലൂടെ പരോക്ഷമായി ഫ്യൂച്ചര്‍ റീട്ടെയ്ലിലും തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടെന്ന് ആമസോണ്‍ വാദിച്ചിരുന്നു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് റിലയന്‍സ് റീട്ടെയ്ലുമായുള്ള ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ കരാറെന്നുമായിരുന്നു ആമസോണിന്റെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News