ലക്ഷദ്വീപ് സന്ദർശനം; എം.പിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി

ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനപരിശോധിക്കാൻ അഡ്മിനിസ്ട്രേഷന് കോടതി നിർദേശം നൽകി.

പ്രതിപക്ഷ എംപിമാർ നല്‍കിയ അപേക്ഷ വീണ്ടും പരിഗണിക്കാനാണ് കോടതിയുടെ നിർദേശം. അപേക്ഷകരുടെ ഭാഗം കേള്‍ക്കാതെയാണ് അപേക്ഷ നിരസിച്ചതെന്ന് കോടതിയില്‍ ഹരജിക്കാര്‍ അറിയിച്ചു. ഇത് നിയമപരമായി തെറ്റാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു.

അതുകൊണ്ടുതന്നെ അഡ്മിനിസ്ട്രേഷന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി പറയുന്നു. എം.പിമാരെ നേരിട്ടോ ഓണ്‍ലൈനായോ കേള്‍ക്കാതെ അപേക്ഷയില്‍ തീരുമാനം എടുക്കരുതെന്നും കോടതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News