സുധാകരനെതിരെ കടുത്ത വിമർശനം; കെപിസിസി പുനഃസംഘടനയിൽ അതൃപ്തിയുമായി ഹൈക്കമാൻഡ്

കെപിസിസി പുനഃസംഘടന വൈകുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് നേതൃത്വം ഇതിനോടകം ആവശ്യപ്പെട്ടു. ഗ്രൂപ്പുകളുടെ സമ്മർദ്ദവും, നോമിനികളെ തിരുകാനുള്ള സുധാകരന്റെ ശ്രമവും നടപടി അനിശ്ചിതത്വത്തിലാക്കുകയാണെന്നും വിമർശനം ശക്തം.

അതിനിടെ കെ മുരളീധരനെ വീണ്ടും കെപിസിസി പ്രചാരണ സമിതി അധ്യക്ഷനായും ഹൈക്കമാൻഡ് നിയമിച്ചു. ഇതോടെ പുനസംഘനടനയിൽ മുരളീധരൻ ആഗ്രഹിച്ച അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെന്നു മാത്രമല്ല കൺവീനർ സ്ഥാനവും മുരളീധരന് ലഭിക്കില്ല.

പുനഃസംഘടന എത്രയും വേഗം നടത്താൻ ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടും അനന്തമായി നീളുന്നതിൽ കടുത്ത അതൃപ്‌തിയിലാണ് ഹൈക്കമാൻഡ്. കെപിസിസി, ഡിസിസി പുന:സംഘടന വൈകുന്നതിലാണ് ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുള്ളത്. നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് നേതൃത്വം ഇതിനോടകം ആവശ്യപ്പെട്ടു.

ഗ്രൂപ്പുകളുടെ സമ്മർദ്ദവും, നോമിനികളെ തിരുകാനുള്ള സുധാകരന്റെ ശ്രമവും നടപടി അനിശ്ചിതത്വത്തിലാക്കുകയാണെന്നും വിമർശനം ശക്തമാണ്. ഹൈക്കമാൻഡ് നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാകില്ലെന്നാണ് ഇപ്പോഴത്തെ നില. ഇതോടെയാണ് ഹൈക്കമാൻഡ് ഇടപെടൽ നടത്തുന്നത്.

കെ. മുരളീധരൻ എം. പി യെ കെപിസിസി പ്രചാരണ സമിതി ചെയർമാനായി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി വീണ്ടും നിയമിച്ചു. കഴിഞ്ഞ വർഷം പ്രചാരണ സമിതി അധ്യക്ഷസ്ഥാനം കെ മുരളീധരൻ രാജിവെച്ചത് മുതൽ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. കെപിസിസി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു രാജി.

നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ നടത്തിയ അഴിച്ചു പണിയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും യുഡിഎഫ് കൺവീനർ പദവിയിലേക്കും കെ. മുരളീധരന്റെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ പ്രചാരണ സമിതി അധ്യക്ഷനായി വീണ്ടും നിയമിക്കാൻ കോൺഗ്രസ്‌ അധ്യക്ഷ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ യുഡിഎഫ് കൺവീനർ സ്ഥാനത്ത് എം. എം ഹസൻ തുടർന്നേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel