ജീവിതകാലം മുഴുവൻ അഭിനയിക്കണം എന്ന ഒരു നടന്റെ ആത്മാർത്ഥമായ ആഗ്രഹം,അതിനായുള്ള പ്രയത്നം ,നിശ്ചയദാർഢ്യം ഇതിന്റെയെല്ലാം ഒത്തൊരുമയാണ് മമ്മൂട്ടി എന്ന നടൻ

ജീവിതകാലം മുഴുവൻ അഭിനയിക്കണം എന്ന ഒരു നടന്റെ ആത്മാർത്ഥമായ ആഗ്രഹം,അതിനായുള്ള പ്രയത്നം ,നിശ്ചയദാർഢ്യം ഇതിന്റെയെല്ലാം ഒത്തൊരുമയാണ് മമ്മൂട്ടി എന്ന നടൻ

മമ്മൂട്ടി അല്ലെങ്കിൽ മമ്മൂക്ക എന്ന് പറയുമ്പോൾ തന്നെ മലയാളികൾക്കെല്ലാം ആവേശവും അഹങ്കാരവും അഭിനമാനവും അത്ഭുദവുമൊക്കെ ചേർന്നുള്ള സമ്മിശ്രവികാര തള്ളിച്ചയാകും ഉണ്ടാകുക.ഒരു ശരാശരി മലയാളിയെ മമ്മൂട്ടി എന്ന നടൻ എല്ലാക്കാലത്തും വിസ്മയിപ്പിച്ചിട്ടുണ്ടല്ലോ.ഏതുക്യാമറ ആംഗിളിലും ക്‌ളാസ്സിക് കലാശില്പം പോലെ തെളിഞ്ഞു നിൽക്കുന്ന മമ്മൂട്ടിയിലൂടെയാണ് നമ്മുടെ ചരിത്രവും ഇതിഹാസവുമൊക്കെ ദൃശ്യവൽക്കരിക്കപ്പെട്ടത്.ചില കഥാപാത്രങ്ങൾ മമ്മൂട്ടി എന്ന പേരിലേക്ക് മാത്രം സങ്കൽപ്പിക്കാൻ മലയാളിയെ പ്രേരിപ്പിച്ച അഭിനയ സാന്നിധ്യം. മലയാളികൾക്കിടയിൽ ഒരുപാട് മലയാളമുണ്ടെന്ന് നമ്മെ ഓർമിപ്പിച്ച നടൻ.സ്‌ക്രീനിൽ മമ്മൂട്ടിയിയുടെ കണ്ണുനിറഞ്ഞാലും ശബ്ദമിടറിയാലും പ്രേക്ഷകർക്ക് അത്ര എളുപ്പമല്ല കണ്ണുതുടയ്ക്കാതിരിക്കാൻ.

മമ്മൂട്ടിയെ അടുത്തറിഞ്ഞവർ പറയുന്നത് കേട്ടാൽ കൗതുകം തോന്നും.അദ്ദേഹത്തിന്റെ സ്വഭാവത്തിലെ ചില ഉൾപ്പിരിവുകൾ ,കൊച്ചുകുട്ടിയെപ്പോലെ പിടിവാശിയും കുറുമ്പുകളും കാണിക്കുന്ന മമ്മൂക്കയെ കുറിച്ച് എത്രയോ സഹപ്രവർത്തകർ പറഞ്ഞിരിക്കുന്നു … വാർത്തകൾ കണ്ട് അലോസരപ്പെടുന്ന,സമൂഹത്തിൽ നടക്കുന്ന ചെറിയ കാര്യങ്ങൾക്ക് പോലും അസ്വസ്ഥനാകുന്നഅതിനൊക്കെ പ്രതിക്രിയ ചെയ്യണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന സാമൂഹിക ഉത്തരവാദിത്വമുള്ള ഒരാളെയും മമ്മൂട്ടിയിൽ കാണാം. കൂടെയുള്ളവരെ പ്രായഭേദമന്യേ എത്ര സൂഷ്മതയോട് കൂടിയാണ് അദ്ദേഹം പരിപാലിക്കുന്നത് എന്ന് പല താരങ്ങളും അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്..

മമ്മൂട്ടി എന്ന നടന്റെ തലയെടുപ്പിൽ അകലം പാലിക്കാൻ പലരും നിർബന്ധിതരാകുകയായിരുന്നു എന്ന് വേണം മനസിലാക്കാൻ..എപ്പോഴും പുതിയ കാര്യങ്ങൾ അറിയണം, പഠിക്കണം എന്ന മമ്മൂട്ടിയുടെ ആഗ്രഹവും അതിനായുള്ള പ്രയത്നവും പലരെയും അത്ഭുദപ്പെടുത്തും.അറിവിനോടുള്ള ഇതേ ആഗ്രഹം തന്നെയാണ്, ഇതേ അഭിനിവേശം തന്നെയാണ് മമ്മൂക്കയ്ക്ക് അഭിനയത്തോടുമുള്ളത്.എപ്പോഴും പുതിയതായി എന്തെങ്കിലും ചെയ്യാം എന്ന മനസ് ജീവിതകാലം മുഴുവൻ അഭിനയിക്കണം എന്ന ഒരു നടന്റെ ആത്മാർത്ഥമായ ആഗ്രഹം,അതിനായുള്ള പ്രയത്നം ,നിശ്ചയദാർഢ്യം ഇതിന്റെയെല്ലാം ഒത്തൊരുമയാണ് മമ്മൂട്ടി എന്ന നടൻ.അതേസമയം
പച്ചമണ്ണിൽ ചവിട്ടി നിൽക്കുന്ന മനസുള്ള ഒരു മനുഷ്യനും.അതുകൊണ്ടാണ് ഇന്നും സ്വസ്ഥമായി ആ താരസിംഹാസനത്തിൽ ഇരിക്കുവാൻ കഴിയുന്നത്.മമ്മൂക്കയുടെ അഭിനയജീവിതത്തിലെ അമ്പതു വർഷങ്ങൾ നമ്മുടേത് കൂടിയാണ്.ഇനിയുള്ളതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News