ബി ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി

ബി ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി. ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകി.സമാന ഹർജികൾ ഹൈക്കോടതിയുടെ പരിഗണയിലുള്ളതിനാലാണ് സുപ്രീംകോടതി നടപടി.

സുപ്രീംകോടതി നിലപാടിനെ തുടർന്ന് കേരള സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾ നൽകിയ ഹർജികൾ പിൻവലിച്ചു. ലോക്ഡൗൺ നടപ്പാക്കിയിട്ടും കേരളത്തിലെ രോഗബാധ നിരക്ക് പത്ത് ശതമാനത്തിൽ താഴേക്ക് എത്തുന്നില്ലെന്നും, ഈ സാഹചര്യത്തിൽ എഴുത്തുപരീക്ഷ നടത്തുന്നത് അപകടകരമാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News