പാണക്കാട് തങ്ങളുടെ മകനെ പൂട്ടാനുള്ള നീക്കവുമായി കുഞ്ഞാലിക്കുട്ടി പക്ഷം

പാണക്കാട് തങ്ങളുടെ മകനും മുസ്ലീം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഇനലി തങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിൻ്റെ നീക്കം.

തങ്ങളെ യുത്ത്ലീഗ് ദേശീയ ഭാരവാഹിത്വത്തിൽ നിന്നും നിക്കിയേക്കുമെന്നാണ് കുഞ്ഞാലികുട്ടി പക്ഷം പ്രചരിപ്പിക്കുന്നത്. ഇന്നോ നാളെയോ നടപടി ഉണ്ടാകുമെന്നും സൂചനയുണ്ട്. എന്നാൽ അത്തരം നീക്കങ്ങളെ ശക്തമായിപ്രതിരോധിക്കാനാണ് തങ്ങൾ കുടുംബത്തിൻ്റെ തീരുമാനം.

അതേസമയം തങ്ങളുടെ മകനെ അപമാനിച്ച റാഫി പുതിയകടവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനെന്ന് വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകൾ പുറത്ത് വന്നു. ഐസ്ക്രീം പാർലർ കേസുമായി ബന്ധപ്പെട്ട് ഇൻഡ്യാവിഷൻ ഓഫീസ് അക്രമിച്ച കേസിലെ പ്രതിയാണ് റാഫി.കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഘട്ടത്തിലാണ് റാഫി തങ്ങളുടെ മകനെ അപമാനിച്ചത്. മുഇനലി തങ്ങളെ അപമാനിച്ച സംഭവത്തെ ന്യായീകരിച്ച് റാഫി ഇന്നും രംഗത്തെത്തി.

കുഞ്ഞാലിക്കുട്ടിയുടെ അറിവോടെയാണ് പാണക്കാട് തങ്ങളുടെ മകനെ റാഫി അപമാനിച്ചതെന്ന വികാരത്തിലാണ് പാണക്കാട് കുടുംബം.റാഫിക്കെതിരെ ചെറുവിരൽഅനക്കാത്ത ലീഗ് നേതൃത്വംപക്ഷെ മുഇനലിയെ പുറത്താക്കാനുള്ള നിക്കത്തിലുമാണ്. ഇക്കാര്യത്തിൽ തങ്ങൾ കുടുംബം വലിയ പ്രതിഷേധത്തിലുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News