അനശ്വര നടന്‍ മുരളി ഓർമ്മയായിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം

അനായാസമായ അഭിനയശൈലി കൊണ്ടും പരുക്കന്‍ ശബ്ദം കൊണ്ടും മലയാള സിനിമയില്‍ ഇടം കണ്ടെത്തിയ അനശ്വര നടന്‍ മുരളി ഓർമ്മയായിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം.സ്വാഭാവിക അഭിനയശൈലികൊണ്ട് ഇന്ത്യൻ ചലച്ചിത്രലോകത്തിന് തന്നെ മാതൃകയായ നടൻ. ഭാവാഭിനയത്തിന്‍റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രേക്ഷകനെ മുരളി കൂട്ടികൊണ്ടു പോകുകയായിരുന്നു.

വായനശാല പ്രവർത്തനവും ഇടത് രാഷ്ട്രീയപ്രവർത്തനവുമൊക്കെ മുരളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.അഭിനയമോഹം ഉള്ളിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെയാണ് സർക്കാർ ഉദ്യോഗസ്‌ഥനായിട്ടും മുരളി അഭിനയത്തിലേക്ക് തന്നെ എത്തിയത്.പ്രൊഫ. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം അതിനൊരു കാരണമായി.മലയാളത്തിലെ കരുത്തുറ്റ കഥാപാത്രങ്ങൾ ഒന്നൊന്നായി മുരളിയെ തേടിയെത്തി. ലാൽസലാം അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ആയിരം നാവുള്ള അനന്തൻ, കൈക്കുടന്ന നിലാവ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, തൂവൽ കൊട്ടാരം, വരവേല്പ്, കിരീടം, വെങ്കലം, നെയ്ത്തുകാരൻ, കാരുണ്യം അങ്ങനെ നീളും മുരളിയുടെ കഥാപാത്രങ്ങൾ….

നെയ്ത്തുകാരനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം 2002ൽ മുരളിക്ക് ലഭിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നാലു തവണയാണ് മുരളിയെ തേടിയെത്തിയത്- 1992ൽ ആധാരം, 1996ൽ കാണാക്കിനാവ്, 1998ൽ താലോലം, 2002ൽ നെയ്ത്തുകാരൻ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.1990ൽ വീരാളിപ്പട്ട്, 1991ൽ അമരം, 2008ൽ പ്രണയകാലം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്ക്കാരവും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here