മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ബംഗാളില്‍; ഉത്തരം കിട്ടേണ്ടത് ഈ ചോദ്യങ്ങള്‍ക്ക്

കോതമംഗലത്ത് ദന്തഡോക്ടര്‍ മാനസ, സുഹൃത്ത് രഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സംഘം ബംഗാളിലേക്ക് തിരിച്ചു. ബിഹാറിലെ പാട്‌ന, മംഗൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് അന്വേഷണം നടത്തി. ബീഹാറിലെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്.

രഖില്‍ 8 ദിവസം ബീഹാറിലുണ്ടായിരുന്നതായും സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണ സംഘം ബീഹാറിലെത്തിയിരിക്കുന്നത്. രഖിലിന്റെ ബീഹാര്‍ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു സുഹൃത്ത് പൊലീസിന് വെളിപ്പെടുത്തിയതായാണ് സൂചന.

തോക്കിന്റെ ഉറവിടം ബംഗാള്‍ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. ബീഹാര്‍ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പൊലീസിന്റെ അന്വേഷണം. ബംഗാളില്‍ നിന്നും എത്തിച്ച തോക്ക് ബിഹാറില്‍ വെച്ച് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

രഖിലിന് തോക്ക് കൈമാറിയതാരാണ് എന്നത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങളാണ് പൊലീസിന് കണ്ടെത്തേണ്ടത്. ഒപ്പം തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയവരെയും കണ്ടുപിടിക്കേണ്ടതുണ്ട്. അധികം വൈകാതെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

രഖില്‍ ദന്തഡോക്ടറായ മാനസയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം ബംഗാള്‍ ആണെന്ന് അന്വേഷണസംഘം നേരത്തെ മനസിലാക്കിയിരുന്നു. രഖിലിന്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതെല്ലാം തന്നെ അന്വേഷണണ സംഖത്തിന് സഹായകമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News