സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭ ആയിരുന്നു മുരളി; ഓര്‍മ്മകള്‍ പങ്കുവെച്ച് എം എ ബേബി 

മലയാള സിനിമയുടെ ആഭിനയകുലപതി മഹാനടന്‍ മുരളി വിടപറഞ്ഞിട്ട് ഇന്ന് 12 വർഷം. സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭ ആയിരുന്നു മുരളി എന്ന് ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് ഉറ്റ സുഹൃത്തും സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

ആത്മ സുഹൃത്തുക്കളിൽ ഒരാളെയാണ് 2010 ആഗസ്റ്റ് 6 നു നഷ്ടമായതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഞാൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച 2006 ലെ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ ഒരു മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായി.

അദ്ദേഹം തന്‍റെ താര പരിവേഷം മാറ്റി വച്ച് ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് ഇടതുപക്ഷ പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ട് മാത്രമാണ്. വ്യക്തിബന്ധം പിന്നീടുമാത്രമുള്ള പരിഗണനയായിരുന്നു. എം എ ബേബി കുറിച്ചു.

‘അഭിനയത്തിന്റെ രസതന്ത്രം’ എന്ന കൃതി അഭിനയ സങ്കേതങ്ങളെ വിശദമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ഏറ്റവും മികച്ച രചനകളിൽ ഒന്നാണ് .എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ വേണ്ടത്ര നമ്മൾ മനസിലാക്കിയിട്ടില്ല . പ്രിയ സ്നേഹിതാ ഒരിക്കലും മരിക്കാത്ത താങ്കളുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർപൂക്കൾ. എം എ ബേബി കുറിച്ചു.

എം എ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

പ്രിയ സുഹൃത്തും സഖാവുമായ ഭരത് മുരളിയുടെ ഓർമകൾക്ക് 12 വർഷം. ആത്മ സുഹൃത്തുക്കളിൽ ഒരാളെയാണ് 2010 ആഗസ്റ്റ് 6 നു നഷ്ടമായത്. ഞാൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച 2006 ലെ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ ഒരു മുഴുവൻ സമയ പ്രവർത്തകനായി ഒരു മാസത്തോളം സഖാവ് ഗ്രാമ ഗ്രാമാന്തരങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയായി.

അദ്ദേഹം തന്‍റെ താര പരിവേഷം മാറ്റി വച്ച് ഏപ്രിൽ മാസത്തെ കടുത്ത ചൂടിനെ വക വയ്ക്കാതെ സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയത് ഇടതുപക്ഷ പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ട് മാത്രമാണ്. വ്യക്തിബന്ധം പിന്നീടുമാത്രമുള്ള പരിഗണനയായിരുന്നു.

സ്വാഭാവിക അഭിനയ ശൈലി കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭ ആയിരുന്നു മുരളി. നാടക പ്രവർത്തകനും നടനും എന്ന നിലയിൽ നിന്നാണ് മുരളി വെള്ളിത്തിരയിലേക്ക് കടന്നു വന്നത് .ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം ഉണ്ടാക്കി . തന്റേടം ഒരിക്കലും കൈവിട്ടുമില്ല.

മികച്ച നടനുള്ള ദേശീയ പുരസ്കാരം 2002 ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ അദ്ദേഹത്തെ തേടിയെത്തി .മികച്ച നടനുള്ള സംസ്ഥാന അവാർഡ് നാല് തവണയും (1992, 1996, 1998, 2002)

മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് മൂന്നു തവണയും (1991, 2001, 2008) മുരളിയെ തേടിയെത്തി .എക്കാലവും ഓർമിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു . നടൻ എന്നതിലുപരി മികച്ച ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു മുരളി .അദ്ദേഹം രചിച്ച

‘അഭിനയത്തിന്റെ രസതന്ത്രം’ എന്ന കൃതി അഭിനയ സങ്കേതങ്ങളെ വിശദമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ഏറ്റവും മികച്ച രചനകളിൽ ഒന്നാണ് .എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തെ വേണ്ടത്ര നമ്മൾ മനസിലാക്കിയിട്ടില്ല .

പ്രിയ സ്നേഹിതാ ഒരിക്കലും മരിക്കാത്ത താങ്കളുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർപൂക്കൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News