പുലിയെ കണ്ട് പേടിച്ച് വിറച്ച് മണ്ണാർക്കാട്

മണ്ണാർക്കാട് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാട്ടുകാർ പുലിയെ കണ്ടത്. അതേസമയം കടുവയുടെയും പുലിയുടെയും സാന്നിധ്യമുള്ള മണ്ണാർക്കാട് എടത്തനാട്ടുകരയിൽ വനം വകുപ്പ് കഴിഞ്ഞ ദിവസം കെണി സ്ഥാപിച്ചിട്ടുണ്ട്.

കോട്ടക്കുന്ന് ഭാഗത്തു നടക്കാനിറങ്ങിയ മുഹ്‌സിനും കൂട്ടുകാരുമാണ് തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിനടുത്ത് പുലിയെ കണ്ടത്. മൂന്ന് മാസം മുമ്പ് പുലി സാന്നിധ്യമുണ്ടായപ്പോൾ കെണി സ്ഥാപിച്ചി രുന്നെങ്കിലും കുടുങ്ങിയിരുന്നില്ല. വീണ്ടും പുലികളെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഫാമിനകത്ത് പത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഗവേഷണ കേന്ദ്രത്തിന് ചുറ്റും കാട് കയറിയതാണ് വന്യമൃഗങ്ങളെത്താൻ കാരണമെന്നും കാട് വെട്ടിത്തെളിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

രണ്ടാഴ്ചകൾക്കു മുൻപ് ഫാമിലെ സൂപ്പവൈസർ മൻജിത്ത് കുമാറും പുലിയെ നേരിട്ട് കണ്ടിരുന്നു. ഒരു മാസക്കാലമായി പുലി – കടുവാ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എടത്തനാട്ടുകരനാട്ടുകര ഉപ്പുകുളത്ത് വനം കെണി സ്ഥാപിച്ചത്. രണ്ടാഴ്ചക്കിടെ രണ്ട് തവണ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.

ഏറ്റവുമൊടുവിൽ പുലിയെ കണ്ടത് പിലാച്ചോല ഇടമലയുടെ പരിസരത്താണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ മാസം റബ്ബർ ടാപ്പിങ്ങ് തൊഴിലാളി കിളയപ്പാടം സ്വദേശി ഹുസൈന് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കെണി സ്ഥാപിക്കാൻ തീരുമാനമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News