തമ്മിൽത്തല്ലും തെറിവിളിയും; ലീഗിന്‍റെ ആഭ്യന്തര പ്രശ്നത്തില്‍ കു‍ഴഞ്ഞ് മറിഞ്ഞ് കോണ്‍ഗ്രസ്

ലീഗിന്‍റെ ആഭ്യന്തര പ്രശ്നത്തില്‍ കു‍ഴഞ്ഞ് മറിഞ്ഞ് കോണ്‍ഗ്രസ്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് മകനെതിരെ കുഞ്ഞാലികുട്ടിയുടെ അടുത്ത അനുയായി മാധ്യമങ്ങളെ സാക്ഷി നിര്‍ത്തി ഭീഷണി മു‍ഴക്കിയ സംഭവത്തില്‍ മറുപടി പറയാനാകതെ കോണ്‍ഗ്രസ്. ലീഗിലെ രണ്ട് വിഭാഗത്തെയും പിണക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് നിലപാട്.

ലീഗിന്‍റെ ആഭ്യന്തര പ്രശ്നത്തില്‍ ചാടി കയറി അഭിപ്രായം പറഞ്ഞ് വെട്ടിലാവേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം എടുത്തിരിക്കുന്ന ധാരണ. ഇന്ന് നിയമസഭയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ആശയകു‍ഴപ്പം പ്രകടമായിരുന്നു. തങ്ങളുടെ മകനും യൂത്ത് ലീഗ് നേതാവ് മുഇൗയീന്‍ അലി തങ്ങളെ കുഞ്ഞാലികുട്ടിയുടെ അടുത്ത അനുയായി പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇതായിരുന്നു വിഡി സതീശന്‍റെ പ്രതികരണം

ലീഗിനുളളില്‍ രൂപപ്പെടുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ പ്രതികരിക്കണമോ വേണ്ടയോ എന്ന ആശയകു‍ഴപ്പം കെ സുധാകരനും, വി ഡി സതീശനും എല്ലാം ഉണ്ട് .കുഞ്ഞാലികുട്ടിയുടെയും, ലീഗിന്‍റെയും യുഡിഎഫിലെ മേല്‍കോയ്മയ്ക്ക് ഇളക്കം തട്ടുന്ന എന്തെങ്കിലും പ്രതികരണം ഉണ്ടായാല്‍ കുഞ്ഞാലികുട്ടിയുടെ അപ്രീതിയ്ക്ക് പാത്രമാകും എന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ കു‍ഴയ്ക്കുന്ന സംഗതി. മുന്നണിയെ നയിക്കുന്നത് ലീഗ് തന്നെയാണെന്ന പൊതുധാരണക്ക് കുടുതല്‍ ബലമേകുന്ന നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മറുപടി ഇല്ലായ്മ്മ വ്യക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News