ടോക്യോ ഒളിമ്പിക്സ് വിജയികൾക്ക് അഭിനന്ദനവുമായി കേരള നിയമസഭ

ടോക്യോ ഒളിമ്പിക്സ് വിജയികൾക്ക് അഭിനന്ദനം അറിയിച്ച് കേരള നിയമസഭ. ടോക്യോ ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഹോക്കി മത്സരത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടിയിരിക്കുന്നു. 1980 ലെ മോസ്കോ ഒളിമ്പിക്സിനു ശേഷം പുരുഷവിഭാഗം ഹോക്കി യിൽ ഇന്ത്യ ആദ്യമായാണ് മെഡല്‍ നേടുന്നത്.5 – 4 എന്ന സ്കോറിന് ജർമനിയെ തോൽപിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്.

മലയാളിയായ ശ്രീജേഷ് നടത്തിയ മികച്ച സേവുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് എന്നത് അഭിമാനകരവും ആഹ്ലാദകരവുമാണ്. മൻപ്രീത് സിംഗ് നയിച്ച ഇന്ത്യൻ ടീമിനും ശ്രീജേഷിനും കേരള നിയമസഭ അഭിനന്ദനങ്ങൾ അറിയിച്ചു.

വനിതാ വിഭാഗം ഹോക്കിയിൽ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ ഇന്ത്യക്ക് വെങ്കല മെഡൽ നഷ്ടപ്പെട്ടെങ്കിലും നമ്മുടെ പെൺകുട്ടികൾ വീരോചിതമായ പോരാട്ടമാണ് നടത്തിയത്. വനിതാ ടീമിന് മെഡല്‍ ലഭിച്ചില്ലെങ്കിലും അവരുടെ പോരാട്ടവീര്യവും അഭിനന്ദനം അര്‍ഹിക്കുന്നു.

പുരുഷ വിഭാഗം 57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി മത്സരത്തിൽ രവികുമാർ ദഹിയ വെള്ളി മെഡലും 69 കിലോ വനിതാ വിഭാഗം ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കല മെഡലും നേടിയിട്ടുണ്ട്. ആദ്യ ഒളിമ്പിക്സിൽ തന്നെ ലവ്‌ലിനയ്ക്ക് മെഡൽ നേടാൻ കഴിഞ്ഞത് എടുത്തു പറയേണ്ട നേട്ടമാണ്.

ഒളിമ്പിക്സ് പുരുഷവിഭാഗം ഗുസ്തി മത്സരത്തിൽ സുശീൽകുമാറിന് ശേഷം ഇന്ത്യ നേടുന്ന മിന്നുന്ന വിജയമാണ് രവികുമാർ ദഹിയയുടേത്. ഇരുവർക്കും സഭയുടെ അഭിനന്ദനങ്ങൾ അറിയിച്ചു .

32ാം ഒളിംപിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാനകരമായ വിജയങ്ങൾ നേടിയ എല്ലാ കായികതാരങ്ങളെയും ഈ സഭ അഭിന്ദിക്കുന്നു. തുടർന്നും മികച്ച വിജയങ്ങൾ നേടാൻ ഇന്ത്യൻ കായികതാരങ്ങൾക്ക് കഴിയട്ടെയെന്നും സഭാ ആശംസിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here