ചന്ദ്രികയുടെ പ്രശ്നം പരിഹരിക്കാന്‍ ചുമതല ഏല്‍പ്പിച്ചത് മുഈനലി തങ്ങളെ; ഹൈദരലി തങ്ങള്‍ സ്വന്തം കൈപ്പടയിലെഴുതി ഒപ്പുവെച്ച കത്ത് കൈരളി ന്യൂസിന്

മുഈനലി തങ്ങളുടെ ചന്ദ്രികയിലെ ഇടപെടലുകള്‍ ഹൈദരലി തങ്ങളുടെ പിന്തുണയോടെ. ആദ്യ ഇ ഡി അന്വേഷണത്തിന് പിന്നാലെയാണ് മുഈനലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നത്. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഹൈദരലി തങ്ങളെയും പിന്നീട് ഡയറക്ടര്‍ ബോഡിലും മുഈനലി അറിയിച്ചിരുന്നു. മുഈനലിയ്ക്ക് ചുമതലയേല്‍പ്പിച്ച് തങ്ങള്‍ നല്‍കിയ കത്ത് കൈരളി ന്യൂസിന് ലഭിച്ചു.

പാലാരിവട്ടം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചന്ദ്രികയും വിവാദങ്ങളില്‍പ്പെട്ടത്. 9.95 കോടി രൂപ മുസ്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ അക്കൗണ്ടില്‍വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡി പാണക്കാട്ടെത്തിയത്. കമ്പനിയുടെ മാനേജിങ് ഡയരക്ടറാണ് മുസ്ലിം ലീഗ് ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍കൂടിയായ ഹൈദരലി തങ്ങള്‍.

ഇ ഡി ചോദ്യംചെയ്തതോടെയാണ് ചന്ദ്രികയിലെ ക്രമക്കേടുകളില്‍ തങ്ങള്‍ക്ക് സംശമുയര്‍ന്നത്. ഇതോടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റുമായ മുഈനലി തങ്ങള്‍ക്ക് ചുമതല നല്‍കുകയായിരുന്നു. ചുമതല നല്‍കി ഹൈദരലി തങ്ങള്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് കൈരളി ന്യൂസിന് ലഭിച്ചു. സാമ്പത്തിക പ്രയാസങ്ങള്‍ ഒരുമാസത്തിനകം തീര്‍പ്പാക്കണമെന്ന് കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ചന്ദ്രികയുടെ ശരിയായ നിലയിലല്ലെന്ന് മുഈനലി ഹൈദരലി തങ്ങളെ അറിയിയ്ക്കുകയും ചെയ്തു. ക്രമക്കേടുകള്‍ ഡയറക്ടര്‍ ബോഡിലും ഉന്നയിച്ചതോടെ മുഈനലിതങ്ങള്‍ക്കെതിരേ പി കെ കുഞ്ഞാലിക്കുട്ടി കരുക്കള്‍ നീക്കി. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ നിന്നു മടങ്ങിപ്പോന്നതിനെതിരെ പരസ്യമായി നലപാടെടുത്ത മുഈനലിയെ അനുനയിപ്പിയ്ക്കാനോ നടപടിയെടുക്കാനോ കുഞ്ഞാലിയ്ക്കുട്ടിയ്ക്കായില്ല.

ഹൈദരലി തങ്ങള്‍ രോഗബാധിതനായി വിട്ടുനില്‍ക്കുന്ന അവസരം മുതലെടുത്ത് സാദിഖലി തങ്ങളെ മുന്നില്‍നിര്‍ത്തി മുഈനലിയെ പുറത്താക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഹൈദരലി തങ്ങളെ സാമ്പത്തിക ക്രമക്കേടില്‍ ഇഡിയുടെ മുമ്പിലെത്തിച്ചെന്ന ആക്ഷേപം മറികടക്കുക കുഞ്ഞാലിക്കുട്ടിയ്ക്കും എളുപ്പമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News