ആലപ്പുഴ ആകാശവാണിയ്ക്ക് പൂട്ടുവീഴില്ല

ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം അടച്ചുപൂട്ടില്ലെന്നും നിലയത്തിന്റെ തത് സ്ഥിതി തുടരുമെന്നും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ ലോക്‌സഭയെ അറിയിച്ചു.

സ്വന്തമായി പരിപാടികൾ നിർമ്മിച്ച് പ്രക്ഷേപണം നടത്തുന്ന കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളും തുടർന്നും അതേപടി പ്രവർത്തിക്കുമെന്നും അവയെ തിരുവനന്തപുരം നിലയത്തിന്റെ പ്രസരണികൾ മാത്രമായി മാറ്റാനുള്ള ഒരു തീരുമാനവും പ്രസാർഭാരതി എടുത്തിട്ടില്ലെന്നും എ.എം.ആരിഫ് എം.പി.യുടെ ചോദ്യത്തിന്‌ മറുപടിയായി മന്ത്രി അറിയിച്ചു.

എന്നാൽ ആലപ്പുഴ നിലയത്തിൽ അത്യാധുനിക ഡി.ആർ.എം. പ്രസരണി സ്ഥാപിക്കുന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകാൻ മന്ത്രി തയ്യാറായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News