കായംകുളത്ത് വീടുകയറി ആക്രമണം; 3 പേർക്ക് പരിക്ക്

കായംകുളം കൃഷ്ണപുരത്ത് വീടുകയറി ആക്രമണം മൂന്ന് പേർക്ക് പരിക്കേറ്റു. കൃഷ്ണപുരം കാപ്പിൽ കുന്നയ്യത്ത് വടക്കതിൽ വീട്ടിൽ ദാസൻ പിള്ളയുടെ വീട് നേരെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്.

അക്രമത്തിൽ ദാസൻ പിള്ളയ്ക്കും മകൻ ശിവപ്രസാദിനും അക്രമി സംഘത്തിലെ ജേക്കപ്പിനും പരിക്കേറ്റു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ഇവിടെനിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

മുൻവൈരാഗ്യം ആകാം അക്രമത്തിന് കാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. അക്രമം നടത്തിയ മറ്റു രണ്ടു പേരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News