പൊലീസ്​ ചമഞ്ഞ് ബസ്​ യാത്രക്കാരില്‍ നിന്ന്​ കോടികൾ തട്ടിയെടുത്തു; 2 പേർ പിടിയിൽ

പൊലീസ്​ ഉദ്യോഗസ്​ഥര്‍ ചമഞ്ഞ്​ ബസ്​ യാത്രക്കാരില്‍ നിന്ന്​ 1.2 കോടി രൂപ കവര്‍ന്ന മൂന്ന്​ പേര്‍ അറസ്റ്റിലായി. ഷിരൂര്‍ സ്വദേശികളായ രാമദാസ്​ ഭോസ്​ലെ, തുഷാര്‍ ടാംബെ, ഭരത്​ ബംഗാര്‍ എന്നിവരാണ്​ അറസ്റ്റിലായത്​. ആഗസ്റ്റ്​ മൂന്നിന്​ പൂനെ-സോലാപൂര്‍ ഹൈവേയില്‍ ട്രാന്‍സ്​പോര്‍ട്ട്​ ബസ്​ തടഞ്ഞ മൂവര്‍ സംഘം കൊറിയര്‍ കമ്പനി ജീവനക്കാരില്‍ നിന്ന്​ കോടിയിലേറെ രൂപ തട്ടിയെടുക്കുകയായിരുന്നു.

ലാത്തൂരില്‍ നിന്ന്​ മുംബൈയിലേക്ക്​ സഞ്ചരിച്ച ബസിലായിരുന്നു കൊറിയര്‍ കമ്ബനി ജീവനക്കാര്‍ പണം കൊണ്ടുപോയിരുന്നത്​. പണം അനധികൃതമായി കടത്തുകയാണെന്നാരോപിച്ച്‌​ പ്രതികള്‍ കൊറിയര്‍ കമ്ബനിക്കാരെ മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന്​ സ്​ഥലം കാലിയാക്കുകയായിരുന്നു.

എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​ത ശേഷം പൊലീസ് പരാതിക്കാരുടെ സഹായത്തോടെ​ പ്രതികളുടെ രേഖാചി​ത്രം തയാറാക്കി. ഖരാദി ബൈപാസ്​ ഭാഗത്ത്​ വെച്ചാണ്​ അറസ്റ്റിലായത്​. പ്രതികള്‍ സ്​ഥലം വിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്​.

85 ലക്ഷം രൂപയും ഏഴുലക്ഷത്തിന്‍റെ സ്വര്‍ണവും കരിമ്ബ്​ പാടത്ത്​ വെച്ചാണ്​ പൊലീസ്​ കണ്ടെത്തിയത്​. പ്രതികളുടെ കാര്‍, രണ്ട്​ ബൈക്കുകള്‍, രണ്ട്​ മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. കൊറിയര്‍ കമ്ബനി ജീവനക്കാര്‍ ആരെങ്കിലും കേസുമായി ബന്ധ​പ്പെട്ട്​ കിടക്കുന്നുണ്ടോ എന്ന കാര്യം പൊലീസ്​ അന്വേഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News