ടോക്യോ ഒളിമ്പിക്സ്; പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തിക്കുറിച്ച് ഇന്ത്യൻ ടീം

പുരുഷന്മാരുടെ നാല് ഗുണം നാനൂറ് മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തിക്കുറിച്ച് ഇന്ത്യൻ ടീം. മൂന്ന് മലയാളികളടങ്ങിയ ടീം ഹീറ്റ്സിൽ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്താണ്.

അത്ലറ്റിക്സിലെ നാല് ഗുണം നാനൂറ് മീറ്റർ റിലേയിലായിരുന്നു ഇന്ത്യൻ ടീമിന്റ വിസ്മയ പ്രകടനം. രണ്ടാം ഹീറ്റ്സിൽ കുതിച്ചോടിയ മൂന്ന് മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത് നാലാമതായാണ്.

മൂന്ന് മിനുട്ട് 25 സെക്കൻഡ് സമയത്തിൽ ഓടിയെത്തിയ ടീമിന് യോഗ്യത നഷ്ടമായത് സെക്കൻഡുകളുടെ വ്യത്യാസത്തിനാണ്.  മലയാളിയായ നോഹ നിർമൽ ടോം, മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്ബ്,തമിഴ്നാട്ടുകാരൻ ആരോക്കിയ രാജീവ്, എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് പുതിയ ഏഷ്യൻ റെക്കോഡിട്ടത്.

രണ്ടാം ഹീറ്റ്സിൽ നാലാമതെത്തിയ ഇന്ത്യ ആദ്യ രണ്ട് ഹിറ്റ്സുകളിലുമായി മത്സരിച്ച 16 ടീമുകളിൽ 9ആമതായാണ് ഫിനിഷ് ചെയ്തത്. പോളണ്ട്, ജമൈക്ക, ബെൽജിയം ടീമുകൾക്കാണ് ഇന്ത്യ മത്സരിച്ച രണ്ടാം ഹീറ്റ്സിൽ നിന്നും ഫൈനലിലേക്ക് യോഗ്യത.ജപ്പാൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, കൊളംബിയ ടീമുകൾ ഇന്ത്യയ്ക്ക് പിന്നിലായാണ് ഫിനിഷ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News