മക്കളുടെ പേരിനൊപ്പം അമ്മയുടെ പേരും ചേര്‍ക്കാന്‍ അവകാശമുണ്ടെന്ന് ദില്ലി ഹൈക്കോടതി

മക്കളുടെ പേരിനൊപ്പം അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേര് ചേര്‍ക്കാനും അവകാശമുണ്ടെന്ന് ദില്ലി ഹൈക്കോടതി. അച്ഛന്റെ പേര് മാത്രമേ കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാവൂ എന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും എല്ലാ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുകയാണെങ്കില്‍ അമ്മയുടെ പേര് ചേര്‍ക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത മകളുടെ പേരിനൊപ്പം രേഖകളില്‍ കുട്ടിയുടെ അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേര്‍ക്കണമെന്ന അച്ഛന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ദില്ലി ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. പേര് മാറിയതിനാല്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ ബുദ്ധിമുട്ടുന്നെന്നറിയിച്ചാണ് കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചത്.

കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സ്വയം പേര് മാറ്റാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന്റെ, അകന്നു കഴിയുന്ന ഭാര്യയാണ് കുട്ടിയുടെ പേര് മാറ്റിയതെന്നും അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിനായി സ്‌കൂളിനെ സമീപിക്കുകയാണ് ചെയ്യേണ്ടത് എന്നായിരുന്നു കോടതിയുടെ മറുപടി.

തന്റെ പേരിനൊപ്പം അമ്മയുടെ പേര് ചേര്‍ക്കുന്നതില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സന്തോഷവതിയാണെങ്കില്‍ പിന്നെ എന്താണ് പ്രശ്നമെന്നും ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News