തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി

കാസര്‍കോട് തലപ്പാടിയില്‍ 27 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. ആഢംബര കാറില്‍ കുടുംബത്തോടൊപ്പം പണം കൊണ്ടുവരികയായിരുന്ന കുമ്പഡാജെ സ്വദേശി ശിഹാബുദ്ദീനില്‍ നിന്നാണ് കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം പൊലീസ് പണം പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു വാഹന പരിശോധന. സംശയം തോന്നാതിരിക്കാനാണ് ഭാര്യയെയും കുട്ടിയെയും ശിഹാബുദ്ദീന്‍ ഒപ്പം കൊണ്ടുവന്നത്. ശിഹാബുദ്ദീനെയും പണവും വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News