നവരസയുടെ പോസ്റ്ററില്‍ ഖുര്‍ആന്‍ വാക്യം; നെറ്റ്ഫ്ളിക്സ് നിരോധിക്കാന്‍ ട്വിറ്ററില്‍ ക്യാംപെയ്ന്‍

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ പത്രപ്പരസ്യത്തില്‍ ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് ട്വിറ്ററില്‍ ബാന്‍ നെറ്റ്ഫ്‌ളിക്‌സ് ക്യാംപെയ്ന്‍.

തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. പാര്‍വ്വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇന്‍മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചത്.

ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും നെറ്റ്ഫ്‌ളിക്‌സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണമെന്നുമാണ് ട്വിറ്ററില്‍ ക്യാംപെയിന്റെ ഭാഗമായി ഉയരുന്ന ആവശ്യം.

അതേസമയം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ (Netflix) റിലീസ് ചെയ്തു. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ നിര്‍മ്മിക്കുകയും അത് പ്രശസ്തരായ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ ഏറ്റവും വലിയ പ്രത്യേകത.

പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News