കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി

കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുതുക്കി. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹോം ഐസലേഷന്‍ 10 ദിവസമാക്കി. നേരിയ രോഗലക്ഷണമുള്ളവര്‍ക്കും പത്തുദിവസം മാത്രം ഹോം ഐസലേഷന്‍.

രോഗം തീവ്രമായാലും അല്ലെങ്കിലും പോസിറ്റീവ് ആയവര്‍ 17 ദിവസം ഐസലേഷനില്‍ കഴിയണമെന്നാണ് നിലവിലെ മാര്‍ഗരേഖ. രോഗതീവ്രത കൂടിയവര്‍ 20 ദിവസം നിരീക്ഷണത്തില്‍ കഴിയണം.

രോഗം ഗുരുതരമാകുന്നുണ്ടോ എന്ന് അറിയുന്നതിനും മറ്റും വേണ്ടിയാണ് തീവ്രത കൂടിയവര്‍ക്ക് 20 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്ന് പറയുന്നത്. ആശുപത്രി വിട്ടാലും രോഗതീവ്രത കൂടിയവര്‍ 20 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News