ചില കലാരൂപങ്ങള്‍ക്ക് പൂര്‍ണത ലഭിക്കണമെങ്കില്‍ അത് കണേണ്ട സ്ഥലത്തു നിന്നു തന്നെ കാണണം. തൃശൂര്‍ മാടക്കത്തറ സ്‌കൂളിന് സമീപമുള്ള പയനീയര്‍ അഗ്രി ഫാമിലെത്തിയാല്‍ കുറച്ച് അലങ്കാരച്ചെടികള്‍ അടുക്കി വെച്ചിരിക്കുന്നത് കാണാം.
അലങ്കാരച്ചെടികള്‍ കൊണ്ട് കഥകളിമുഖം രചിച്ച് കൊടുങ്ങല്ലൂര്‍ സ്വദേശിയായ ചിത്രകാരന്‍ ഡാവിന്‍ചി സുരേഷ്. വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ച് ചിത്രീകരണം നടത്തുന്ന ഡാവിന്‍ചി സുരേഷിന്റെ എഴുപത്തിരണ്ടാമത്തെ പരീക്ഷണമാണിത്.
അലങ്കാര ചെടികള്‍ ഉപയോഗിച്ച് 30 അടി വലുപ്പത്തിലാണ് കഥകളി മുഖം ഒരുക്കിയിട്ടുള്ളത്. പൂക്കളുപയോഗിച്ചു കൊണ്ടുള്ള ഈ സൃഷ്ടി വ്യത്യസ്ത വസ്തുക്കള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരക്കുക എന്ന സുരേഷിന്റെ സ്വപ്നത്തിന്റെ ഭാഗമാണ്.
പത്ത് മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനു ശേഷമാണ് സുരേഷ് തന്റെ സൃഷ്ടിപൂര്‍ത്തീകരിച്ചത്. ഈ കലാരൂപം പൂര്‍ണ ഭംഗിയില്‍ അവതരിപ്പിക്കാന്‍ ഒരാള്‍ കൂടി സുരേഷിനെ സഹായിച്ചിട്ടുണ്ട്.
ക്യാമറാമാന്‍ സിംബാദും അമ്പാടി പെബിള്‍സ് ഉടമ വിനോദും, അഗ്രിഫാം ഉടമ സോജനും ആണ് സുരേഷിന്റെ നൂറു മീഡിയം എന്ന ലക്ഷ്യത്തിലെ എഴുപത്തി രണ്ടാമത്തെ മീഡിയമായ ചെടികളില്‍ കഥകളി മുഖം ചെയ്യാനായി അവസരമൊരുക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.