മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്നും തുടരും

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഇന്നും തുടരും. കേരളം ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകണമാണ് മുഖ്യ അജണ്ട.

തെരഞ്ഞെടുപ്പ് അവലോകനം ഇന്നലെ ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇന്ന് അവലോകനം പൂര്‍ത്തിയാക്കി പൊതു രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ചയില്‍ വരും. അതേ സമയം പൊതു രാഷ്ട്രീയ സഹചര്യമടക്കം ചര്‍ച്ച ചെയ്ത ശേഷം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിലേക്ക് യോഗം കടക്കും.

പാര്‍ട്ടി കോണ്‍ഗ്രസ് വേദി സംബന്ധിച്ചു ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അവസാനം മാത്രമേ വേദി സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്യൂ എന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News