കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീല്‍; സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ അദ്ദേഹത്തിന് നല്ലത്; ഇഡിയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്ത് വിടേണ്ടി വന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്

കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടി എടുപ്പിക്കാം എന്നാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ജലീല്‍ മുന്നറിയ്പ്പ് നല്‍കി.

കാര്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ അദ്ദേഹത്തിന് നല്ലതെന്നും അല്ലാത്തപക്ഷം ഇഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്ത് വിടേണ്ടി വരുമെന്നും ജലീല്‍ പറഞ്ഞു. ശബ്ദരേഖ പുറത്തുവന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി.

പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താം എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്നും മുസ്‌ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ ശ്രമിച്ചുവെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി പറഞ്ഞത് വസ്തുതയാണ്. വസ്തുത പറഞ്ഞാല്‍ നടപടിയെടുക്കേണ്ട കാര്യമെന്താണെന്നും ജലീല്‍ ചോദിച്ചു.  സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലതെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി.

ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ സയ്യിദ് മുഈനലി തങ്ങള്‍ വലിഞ്ഞുകയറി ചെന്നതല്ലെന്ന് ഫെയ്സ്ബുക്കിലൂടെ എം എല്‍ എ കെ ടി ജലീല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ വിവാദങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ ലീഗ് നേതൃയോഗം ഇന്ന് വൈകിട്ട് മലപ്പുറത്ത് ചേരുന്നുണ്ട്. മുഈനലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ രംഗത്ത് വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here