മുഈനലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭിന്നത; നടപടിയെടുക്കരുതെന്ന് സമസ്ത

മുഈനലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ മുസ്ലീംലീഗില്‍ ഭിന്നത. ദേശീയ ഉപാധ്യക്ഷസ്ഥാനത്തു നിന്നു നീക്കരുതെന്ന് അഭിപ്രായമുയരുന്നു. നടപടിയെടുക്കരുതെന്ന് സമസ്തയുടെ നിര്‍ദേശവുമുണ്ട്.

അതേസമയം മുഈനലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ലീഗ് നേതൃയോഗം ചേരുന്നുണ്ട്. നേതൃയോഗം വൈകിട്ട് മൂന്നു മണിയ്ക്കാണ് ചേരുക.

മുഈനലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും.

ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായും പാര്‍ട്ടി തലത്തിലും ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

എന്നാല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി തങ്ങളെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ.ടി മുഹമ്മദ് ബഷീറിന് യൂത്ത് ലീഗ് കത്ത് നല്‍കി. മുസ്‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് നല്‍കിയതെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News