നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്; താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ല; വാക്കുപാലിച്ച് വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി ആന്റണി രാജു

നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ലെന്നും കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാനാകില്ല. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

നിയമങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. നിയമം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടപ്പാക്കി. പുറത്താക്കാനുള്ള അധികാരം വകുപ്പിനുണ്ട്. ഹീനമായ പ്രവര്‍ത്തി നടത്തി സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയ ആളെ പിരിച്ചുവിടുകയാണ് ചെയ്തത്. ഇതിനു മുന്‍പ് ആരെങ്കിലും പിരിച്ചുവിട്ടോ എന്നത് താന്‍ നോക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കിരണിന് നടപടിക്കെതിരെ സുപ്രീം കോടതി വരെ പോകാം. അദ്ദേഹത്തിന്റെ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കില്ല. പക്ഷേ സര്‍ക്കാരും ഏതറ്റം വരെയും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ കുടുംബത്തിന് നല്‍കിയ വാക്ക് പാലിച്ചെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു

കിരണിനെതിരെ നടപടി സ്വീകരിച്ച ശേഷം വീട്ടിലെത്തും എന്നാണ് മന്ത്രി അന്ന് പറഞ്ഞിരുന്നത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. വിസ്മയയുടെ ശാസ്താംകോട്ടയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News