തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറിനുനേരെ തെറിവിളിയും അക്രമവും; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ ഡോക്ടർക്ക് നേരെ അസഭ്യവർഷം നടത്തുകയും കൈയ്യേറ്റം ചെയ്തതും ദൃശ്യങ്ങളിൽ നിന്നും വ്യക്തം. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്ന് പൊലീസ്.

വ്യാ‍ഴായ്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ അത്യാഹിത വിഭാഗം മെഡിക്കൽ ഒാഫീസറായ മാലു മുരളിയ്ക്ക് നേരെ അക്രമം ഉണ്ടായത്. മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ കരിമഠം സ്വദേശി റഷീദ്, വള്ളക്കടവ് സ്വദേശി റഫീക്ക് എന്നിവരാണ് ആക്രമിച്ചത്. മുറിവിന് കാരണം ചോദിച്ചതാണ് അക്രമത്തിന് കാരണമെന്ന് ഡോക്ടർ മാലു പറഞ്ഞു.

ബഹളം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനും മര്‍ദ്ദനമേറ്റിരുന്നു. പൊലിസ് ക‍ഴിഞ്ഞ ദിവസം തന്നെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇൗ മാസം 18വരെ പ്രതികൾ റിമാന്‍റിലാണ്. കേസിൽ ശക്തമായ നടപടി ഉറപ്പാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News