കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എറണാകുളം ഏരൂരിലാണ് മധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

58 വയസ്സുള്ള ഏരൂര്‍ സ്വദേശി സേതുമാധവനാണ് മരിച്ചത്.സ്വകാര്യ സ്‌കൂളില്‍ അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു സേതുമാധവന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണം കൊലപാതകമാണോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News