കിഫ്ബി: 932.9 കോടി രൂപയുടെ 10 പദ്ധതികള്‍ക്ക് കൂടി ധനാനുമതി നല്‍കിയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

932.9 കോടി രൂപയുടെ 10 പദ്ധതികള്‍ക്ക് കൂടി ബോര്‍ഡ് യോഗം ധനാനുമതി നല്‍കിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആകെ 1076.92 കോടി രൂപയുടെ 17 പദ്ധതികള്‍ക്ക് അംഗീകാരമായി.

ഗ്രീന്‍ പദ്ധതികള്‍ക്കായി 1100 കോടിയുടെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വായ്പയുടെ ടേം ഷീറ്റ് അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ 140 മണ്ഡലങ്ങളിലെ ആശുപത്രികളില്‍ 10 കിടക്കകളോടു കൂടി ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും.

ഫിഷറീസ് വകുപ്പിന് കീഴില്‍ 26 മത്സ്യ മാര്‍ക്കറ്റ് നവീകരണം നടക്കും. 23,1845.14 കോടി രൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

ഇതില്‍ 21, 176 .35 കോടിയുടെ പദ്ധതികളുടെ പ്രവര്‍ത്തി ആരംഭിച്ചു. ഇതുവരെ 13000.28 കോടി രൂപ പദ്ധതികള്‍ക്കായി വിനിയോഗിച്ചു. കിഫ്ബി പദ്ധതികളുടെ പ്രവൃത്തി വൈകുന്നു എന്ന ആരോപണത്തിനും അദ്ദേഹം മറുപടിനല്‍കി.

ഗുണമേന്‍മയും നിലവാരവും മുന്‍നിര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതെന്ന് മന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ കൃത്യമായി ഇടപെടും. സാങ്കേതിക തടസങ്ങള്‍ വന്നാല്‍ പരിഹരിക്കും. കിഫ്ബി നേരിട്ടല്ല നിര്‍മാണ പ്രവൃത്തി ചെയ്യുന്നതെന്നും സാങ്കേതിക മേല്‍നോട്ടം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here