നവരസയുടെ പരസ്യത്തിന് ഖുര്‍ആനിലെ വാചകം; നെറ്റ്ഫ്‌ലിക്‌സ് നിരോധിക്കാന്‍ ട്വിറ്റര്‍ ക്യാമ്പയിന്‍

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമായ നവരസയുടെ പത്രപ്പരസ്യത്തില്‍ ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍. പാര്‍വ്വതി തിരുവോത്ത്, സിദ്ധാര്‍ത്ഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ഇന്‍മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുര്‍ആനിലെ വാക്യം ഉപയോഗിച്ചത്.

തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്ന് ട്വിറ്ററില്‍ ‘ബാന്‍ നെറ്റ്ഫ്‌ളിക്‌സ്’ ക്യാംപെയ്ന്‍ നടക്കുകയാണ്. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും നെറ്റ്ഫ്‌ളിക്‌സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണമെന്നുമാണ് ട്വിറ്ററില്‍ ക്യാംപെയിന്റെ ഭാഗമായി ഉയരുന്ന ആവശ്യം. അതേസമയം നവരസ ഇന്ന് ഉച്ചക്ക് 12.30നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്.

മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ പി ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News