തമിഴ്‌നാട്ടില്‍ കടുത്ത ജാതി വിവേചനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്‌നാട്ടില്‍ കടുത്ത ജാതിവിവേചനം. കോയമ്പത്തൂര്‍ അന്നൂര്‍ വില്ലേജ് ഓഫിസിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചത്. ഗൗണ്ടര്‍ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്.

വീടിന്റെ രേഖകള്‍ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫിസിലെത്തിയത്. മതിയായ രേഖകളില്ലാത്തതിനാല്‍ വില്ലേജ് ഓഫിസര്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ കൃത്യമല്ലെന്ന് പറഞ്ഞ വില്ലേജ് ഓഫീസര്‍ കലൈസെല്‍വിയെ ഇയാള്‍ അസഭ്യം പറഞ്ഞു.

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായ മുത്തുസ്വാമി ഇതിനെ എതിര്‍ത്തു. ഇതോടെ ചക്ലിയ വിഭാഗത്തില്‍പ്പെട്ട മുത്തുസ്വാമിയെ താഴ്ന്ന ജാതിക്കാരനെന്ന് വിളിച്ച് ഗോപിനാഥ് അസഭ്യം പറഞ്ഞു. തര്‍ക്കത്തിനിടെ ഇയാള്‍ വില്ലേജ് ഓഫിസറെയും അസഭ്യം പറഞ്ഞു. ഇത് തടയാന്‍ മുത്തുസ്വാമി ശ്രമിച്ചു. പിന്നാലെ ജോലികളയിക്കുമെന്ന് മുത്തുസ്വാമിയെ ഗൗണ്ടര്‍ ഭീഷണിപ്പെടുത്തി. ഇതിന് ശേഷമാണ് മുത്തുസ്വാമിയെ കൊണ്ട് ?ഗോപിനാഥ് കാലുപിടിപ്പിച്ചത്.

വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് മുത്തുസ്വാമിയെ എഴുന്നേല്‍പിക്കുകയായിരുന്നു. ഇതോടെ പ്രശ്‌നമാകുമെന്ന് മനസ്സിലാക്കിയ ഗോപിനാഥ് മുത്തുസ്വാമിയെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കോയമ്പത്തൂര്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം എസ് പി യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. അന്നൂര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News