കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം – മുഹറം വിപണികള്‍ വരുന്നു

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന കേരളത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 20 വരെ ഓണം – മുഹറം വിപണികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു . ഇത്തവണ 2000 സഹകരണ വിപണികളാണ് ആരംഭിക്കുന്നത്.

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, ജില്ലാ മൊത്ത വ്യാപാര സഹകരണ സംഘത്തിന്റെ സ്റ്റോറുകള്‍ എന്നിവയില്‍ നിന്നാണ് വിപണന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

സബ്‌സിഡി ഇനങ്ങളോടൊപ്പം മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങളും, കോസ്‌മെറ്റിക്‌സ്, ഹൗസ്‌ഹോള്‍ഡ് ഉല്‍പ്പന്നങ്ങളും പൊതുമാര്‍ക്കറ്റിനേക്കാള്‍ വില കുറച്ച് വില്‍പ്പന നടത്തും. ഓഗസ്റ്റ് 11ന് വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News