മാനസയെ വെടിവെച്ച് കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

കോതമംഗലത്ത് ദന്ത ഡോക്ടർ മാനസയെ വെടിവച്ച് കൊന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പാട്നയിൽ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാറാണ് പിടിയിലായത്. മുനവറിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

രാഖിലിന് തോക്ക് കൈമാറിയ സോനു കുമാർ മോദിയിലേക്ക് രാഖിലിനെ എത്തിച്ച ടാക്സി ഡ്രൈവറാണ് മനേഷ് കുമാർ. മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോതമംഗലത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടാമത്തെ ആളാണ് പിടിയിലാകുന്നത്.

രാഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് ഇന്ന് പിടിയിലായ മറ്റൊരു പ്രതി. ബംഗാൾ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം സംഘം ഇന്നലെ ബംഗാളിലേക്ക് പോയിരുന്നു.

രാഖിലിന്റെ സുഹൃത്ത് ആദിത്യനിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്തിട്ടുണ്ട്. രാഖിൻ്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News