രാജ്യത്ത് ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി

ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിനാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത് .ഇതോടെ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച അഞ്ചാമത്തെ വാക്സിനാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു .

അടിയന്തര ഉപയോഗത്തിലുള്ള അനുമതിക്കായി വ്യാഴാഴ്ചയാണ് ജോൺസൺ & ജോൺസൺ അപേക്ഷ നൽകിയത്.ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ- കമ്പനിയുമാണ് ഇന്ത്യയിൽ വിതരണക്കരാർ. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കുശേഷം ഒറ്റ ഡോസ് വാക്‌സിന് 85 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് കമ്പനി പറഞ്ഞു.

വാക്‌സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ പൂര്‍ണ പ്രതിരോധശേഷി കൈവരിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News