സാങ്കേതിക സര്‍വകലാശാലയില്‍ വീണ്ടും രാജ്യാന്തര ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

വിദ്യാഭ്യാസരംഗത്ത് കൊവിഡ് വ്യാപനം മൂലമുള്ള വെല്ലുവിളികള്‍ അധികരിക്കുന്ന ഈ കാലഘട്ടത്തിലും രണ്ടാമത്തെ അന്താരാഷ്ട്ര പ്ലെയ്‌സ്‌മെന്റ് നടത്താന്‍ തയ്യാറെടുക്കുകയാണ് എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല.

ഇന്ത്യയില്‍ ഓഫീസുകളുള്ള യു എസ് ആസ്ഥാനമായുള്ള എം എന്‍ സി വിര്‍ച്യുസയാണ് കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അഫിലിയേറ്റഡ് കോളേജുകളില്‍ നിന്ന് 2022-ല്‍ പാസ് ഔട്ട് ആകുന്ന തിരഞ്ഞെടുത്ത ബി ടെക്, എം ടെക്, എം സി എ ബ്രാഞ്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ അവസരം. കമ്പനി പറയുന്ന വ്യവസ്ഥകള്‍ പാലിച്ചായിരിക്കും റിക്രൂട്‌മെന്റില്‍ പങ്കെടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ യോഗ്യത നിര്‍ണയിക്കുന്നത്.

കോളേജുകളിലെ പ്ലേസ്‌മെന്റ് ഓഫീസര്‍മാരുടെ സഹകരണത്തോടെ യൂണിവേഴ്‌സിറ്റിയുടെ ഇന്‍ഡസ്ട്രി അറ്റാച്ച്‌മെന്റ് സെല്‍ ആണ് പ്ലേസ്‌മെന്റ് ഡ്രൈവിന് നേതൃത്വം നല്‍കുന്നത്. അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികളുടെ യോഗ്യതാനിര്‍ണ്ണയം ഓണ്‍ലൈനില്‍ ഉടന്‍ ആരംഭിക്കും. ടെസ്റ്റും അഭിമുഖവും ഉള്‍പ്പെടെ മുഴുവന്‍ നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നത് വിര്‍ച്യുസ ആയിരിക്കും.

സമഗ്രമായ റിക്രൂട്ടിങ് പ്രക്രിയയ്ക്ക് ശേഷം നിയമിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ കുറച്ചു കാലം ഇന്ത്യയില്‍ നിന്ന് ജോലി ചെയ്തതിന് ശേഷമായിരിക്കും വിര്‍ച്യുസയുടെ യു എസ് ആസ്ഥാനത്തേക്ക് പോകുക. കഴിഞ്ഞ വര്‍ഷം യൂണിവേഴ്‌സിറ്റിയില്‍ ആദ്യത്തെ അന്താരാഷ്ട്ര പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തിയ വിര്‍ച്യുസ രണ്ട് വിദ്യാര്‍ത്ഥികളെ അവരുടെ യു എസ് ഓഫീസില്‍ നിയമിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News