“ഏറ്റ” കൊവിഡ് വകഭേദം സ്ഥിരീകരിച്ച്‌ കര്‍ണാടക

കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഏറ്റ (B.1.525) വൈറസ് സ്ഥിരീകരിച്ച്‌ കർണാടക. മംഗളുരുവിലാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ പുതിയ വൈറസ് വകഭേദത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ ജീനോമിക് സർവെയലൻസ് കമ്മിറ്റി അംഗമായ ഡോ. വിശാൽ റാവു പറയുന്നത്.

‘ഒരു മാസം മുൻപുള്ള കേസാണ് ഇപ്പോൾ പുതിയ വകഭേദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രണ്ടാഴ്ച മുൻപാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെ’ന്ന് റാവു അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു.

മാർച്ച്‌ 5 ന് പുറത്തുവിട്ട കണക്കനുസരിച്ച്‌ 23 രാജ്യങ്ങളിലായിരുന്നു കൊവിഡിന്റെ ഏറ്റ വകഭേദം കണ്ടെത്തിയിരുന്നത്. 2020 ഡിസംബറിൽ യുകെയിലും നൈജീരിയയിലുമാണ് ഇത്തരം കേസ് ആദ്യമായി സ്ഥിരീകരിച്ചത്. എന്നാൽ ഫെബ്രുവരി 15ഓടെ നൈജീരിയയിൽ ഇത് ഉയർന്ന തോതിൽ വ്യാപിക്കുകയായിരുന്നു. വകഭേദത്തിന്റെ അപകട സാധ്യതകളെക്കുറിച്ച്‌ വിദഗ്ധർ പഠിച്ചു വരുന്നതേയുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News