മുഖക്കുരു ഉള്ളവർ ശ്രദ്ധിക്കൂ:നിങ്ങൾക്ക് വേണ്ടത് ഇതാണ്

മുഖക്കുരു ഉള്ളവർ ശ്രദ്ധിക്കൂ:നിങ്ങൾക്ക് വേണ്ടത് ഇതാണ്

വിറ്റാമിന്‍ ഇ ആണ് ഏറ്റവും കൂടുതല്‍ ഇത്തരം ചര്‍മ പ്രതിസന്ധികളില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നത്. ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ കലകള്‍ക്കുണ്ടാവുന്ന ഡാമേജ്, സൂര്യപ്രകാരം കൂടുതല്‍ ചര്‍മ്മത്തില്‍ പതിക്കുമ്ബോള്‍ ഉണ്ടാവുന്ന പ്രതിസന്ധി എന്നിവക്കെല്ലാം പരിഹാരം കാണാന്‍ വിറ്റാമിന്‍ ഇ സഹായിക്കുന്നു. മാത്രമല്ല ഇത് മുഖക്കുരുവിനെ തടഞ്ഞ് ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.ഇത് പല വിധത്തില്‍ ആരോഗ്യത്തിനും കേശസംരക്ഷണത്തിനും സഹായിക്കുന്നു. മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഇ.

മുട്ട, പാൽ, ബ്രോക്കോളി, സ്പിനച്ച്‌, നട്‌സ്, സൂര്യകാന്തി വിത്ത് ചീര, ബദാം, ഗോതമ്പ്, ചോളം, പീനട്ട് ബട്ടർ, എന്നിവയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

ബദാം: ധാരാളമായി വിറ്റാമിൻ E അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ചർമ്മത്തിന് നിറം നൽകാൻ സഹായിക്കും.

നിലക്കടല: ചർമ്മത്തെ കൂടുതൽ ആരോഗ്യ സമ്പുഷ്ടമാക്കാൻ നിലക്കടലായ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ E പല രീതിയിലുള്ള അലർജികളെയും പ്രതിരോധിക്കാൻ സഹായിക്കും.

അവോകാഡോ: ഈ പഴവർഗ്ഗം ആഹാരക്രമത്തിൽ ഭാഗമാക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കും. അവോകാഡോയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ E ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉത്തമമാണ്.

ബ്രോക്കോളി: പല ഡോക്ടർമാരും ആഹാരത്തിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്ന പച്ചക്കറികളിൽ ഒന്നായ ബ്രോക്കോളിയിൽ വിറ്റാമിൻ E ധാരാളമായി അടങ്ങിയിരിക്കുന്നു.

ചീര: ചീരയിലും ധാരാളം വിറ്റാമിൻ E അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യും.

വിവിധ കാരണങ്ങളാൽ കണ്ണിനടിയിൽ കറുപ്പ് നിറം ഉണ്ടാകാം. . വിറ്റാമിൻ E അടങ്ങിയ അണ്ടർ ഐ ക്രീം തേക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ഒരു വിറ്റാമിൻ E ഗുളിക പൊടിച്ച ശേഷം ബദാം ഓയിലിൽ ചാലിച്ച് കൺതടങ്ങളിൽ തേച്ചാൽ ഈ കറുപ്പ് നിറം മാറിക്കിട്ടും. വിറ്റാമിൻ E ഗുളികയ്ക്ക് പകരം വിറ്റാമിൻ E ക്യാപ്സ്യൂൾ അല്ലെങ്കിൽ വിറ്റാമിൻ ഇ ഓയിൽ ഇവയിലേതെങ്കിലും ചേർത്താലും മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News