നാളെ കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല

പിതൃസ്മരണയുമായി നാളെ കർക്കിടക വാവ്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതർപ്പണമില്ല. വീടുകളിൽ ബലി അർപ്പിക്കാനാണ് നിർദേശം.

ബലി തർപ്പണത്തിന് ശേഷമുള്ള വഴിപാടുകൾക്ക് ക്ഷേത്രങ്ങളിൽ അവസരമുണ്ട്.തിരുവനന്തപുരത്ത് നൂറുകണക്കിന് വിശ്വാസികൾ ബലി തർപ്പണത്തിനെത്തിയിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍ നാളെ ബലിതർപ്പണം ഉണ്ടാവില്ല.

തെക്കൻ കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ വർക്കലയിലും ആലുവാ മണപ്പുറത്തും സമാന സ്ഥിതിയായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News