ഇന്ത്യയുടെ തങ്ക മകൻ :നീരജ് ചോപ്ര

ഇന്ത്യൻ അത്ലറ്റിക്സിന്റെ ഒരു നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം ടോക്കിയോയിൽ ജാവലിനെറിഞ്ഞ നീരജ് ചോപ്ര സ്വർണം നേടി. ഒരു ഇന്ത്യൻ താരം ആദ്യമായാണ് ഒളിംപിക്സ് ട്രാക്ക് ആൻഡ് ഫീൽഡിൽ സ്വർണം കരസ്ഥമാക്കുന്നത്.ഇന്ത്യൻ കായിക ചരിത്രത്തിന്റെ പുതിയ അധ്യായമാണ് ഈ ഇരുപത്തിമൂന്നുകാരൻ നൽകിയത്.

ഹരിയാനയിലെ പാനിപതില്‍ നിന്നും വന്ന ഈ ചെറുപ്പക്കാരൻ സ്വർണം എറിഞ്ഞ് വീഴ്ത്തിയത് അത്ര എളുപ്പത്തിലല്ല.പത്രണ്ട് വയസുകാരൻ നീരജിന്റെ ഭാരം 80 കിലോ ആയിര്ന്നു.സ്‌കൂളില്‍ പോകുമ്പോഴെല്ലാം കൂട്ടുകാര്‍ ടെഡ്ഡി ബെയര്‍, പൊണ്ണത്തടിയന്‍..എന്നിങ്ങനെ പരിഹസിക്കാൻ തുടങ്ങിയതോടെ ഭാരം കുറയ്ക്കണമെന്ന് നീരജ് തീരുമാനിച്ചു. പാനിപതിലുള്ള ജിമ്മില്‍ നിന്നും ശിവാജി സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന മൈതാനത്തേക്ക് .കുഞ്ഞു നീരജിന്റെ ജീവിതരീതി തന്നെ മാറി തുടങ്ങി.

ജാവലിന്‍ ത്രോ താരം ജയ്‌വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവ്.നീരജ് ചോപ്രയുടെ ഇപ്പോഴത്തെ പരിശീലകൻ ജര്‍മന്‍ താരമായ ഊവെ ഹോണ്‍ ആയിരുന്നു .ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം നീരജ് ചോപ്ര കണ്ടെത്തിയതോടെ സ്വർണത്തിനരികെ എത്തിയിരുന്നു .രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ കൂടി കണ്ടതോടെ ചോപ്ര വിജയമുറപ്പിച്ചു. ഒളിമ്പിക് പോഡിയത്തില്‍ നിന്നും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ അകമ്പടിയോടെ നീരജ് ചോപ്ര ഇന്ത്യയുടെ സ്വന്തം തങ്കമകനായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here