‘ലൂസിഫര്‍’ ഹിന്ദിയില്‍ വെബ് സീരീസ്: പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി പൃഥ്വിരാജ് സുകുമാരന്‍

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ലൂസിഫർ’ ഹിന്ദിയിൽ വെബ് സീരീസായി വരുന്നു. എട്ട് എപ്പിസോഡുള്ള മിനി സീരീസായി ലൂസിഫർ ഹിന്ദിയിൽ ചെയ്യുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടക്കുന്ന കാര്യം പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്.

ഹിന്ദിയിൽ സീരീസ് ഒരുക്കാൻ സമയം കണ്ടെത്തുക എന്നതാണ് മുന്നിലുള്ള വെല്ലുവിളിയെന്നും പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ലൂസിഫർ സീക്വൽ എമ്പുരാൻ അടുത്ത വർഷം ഇതേ സമയം ചിത്രീകരണം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി നേരത്തേ പറഞ്ഞിരുന്നു.മൂന്ന് ഭാഗമുള്ള സീരീസ് ആയാണ് ലൂസിഫർ തുടക്കത്തിൽ ആലോചിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കാനിരുന്ന എമ്പുരാൻ വൈകുന്നത്.

മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീക്കാരനായി എത്തിയ ലൂസിഫർ 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. സ്റ്റീഫന്റെ മറ്റൊരു മുഖമായ ഖുറേഷി അബ്രാമിനെ കേന്ദ്രീകരിച്ചാണ് എമ്പുരാൻ. പൃഥ്വിരാജും മുഴുനീള കഥാപാത്രമായുണ്ടാകും. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ലൂസിഫർ ഹിന്ദി സീരീസിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഹൈദരാബാദിൽ രണ്ടാമത്തെ സംവിധാന സംരംഭം ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാലിനൊപ്പം പൃഥ്വിയും നായകനായ ചിത്രത്തിൽ മീന, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, ലാലു അലക്‌സ് എന്നിവർ അഭിനേതാക്കളാണ്. ആശിർവാദ് സിനിമാസാണ് ബ്രോ ഡാഡി നിർമ്മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News