നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്‌സിൽ ഒളിമ്പിക്‌സ് മെഡൽ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ചോപ്രക്ക് സർക്കാർ ജോലി നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.

പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് നീരജ് സ്വർണം നേടിയത്. ആദ്യ ഏറിൽ 87.03 മീറ്റർ പിന്നിട്ട നീരജ് രണ്ടാം ഏറിൽ കണ്ടെത്തിയത് 87.58. എന്നാൽ മൂന്നാമത്തെ ഏറിൽ 76.79 മീറ്റർ പിന്നിടാൻ മാത്രമെ നീരജിനായുള്ളൂ.

നാലാം ത്രോ ഫൗൾ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നിൽ. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റർ) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റർ) വെങ്കലവും നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News