മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: ജോണ്‍ ബ്രിട്ടാസ് എംപി

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒന്നിക്കണമെന്നും ദില്ലി യൂണിയന്‍ ഓഫ് ജേര്‍ണലിസത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് മാധ്യമപ്രവര്‍ത്തകരെ കേന്ദ്രം വേട്ടയാടുകയാണെന്നും, കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്ന വിദ്യാര്‍ത്ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ആക്റ്റിവിസ്റ്റുകളുടെയും എതിര്‍ ശബ്ദങ്ങളെ കേന്ദ്രത്തിന് ഭയമാണെന്നും രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പെഗാസസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പോലും ഉയര്‍ത്താന്‍ അനുവദിച്ചില്ലന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

ദില്ലി യൂണിയന്‍ ഓഫ് ജേര്‍ണലിസത്തിന്റെ നേതൃത്വത്തില്‍ പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടന്ന യോഗത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രൂക്ഷമായി വിമര്‍ശിച്ചത്. ജോണ്‍ ബ്രിട്ടാസ് എംപി ക്ക് പുറമെ , മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത, ജയ്ശങ്കര്‍ ഗുപ്ത, സീമ മുസ്തഫ, ആനന്ദ് സഹായി, അനന്ത് ബഗൈത്കര്‍ , മുതിര്‍ന്ന അഭിഭാഷരായ കോളിന്‍ ഗോണ്‍സാല്‍വസ്, സഞ്ജയ് ഹെഗ്ഡെ, സുരേന്ദ്രനാഥ് ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News